സുനിത വില്യംസും ബുച്ചും ഭൂമിയിലെത്താന്‍ വൈകും; സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യം മുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം മുടങ്ങി. ലോഞ്ച് പാഡിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ദൗത്യം മാറ്റിവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാങ്കേതിക പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള ഒരു പുതിയ വാഹനവുമായി പുറപ്പെടുന്ന ഒരു റോക്കറ്റാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് എക്‌സ് ഫ്‌ളോറിഡയില്‍ നിന്ന് നിക്ഷേപിക്കാനിരുന്നത്. (SpaceX delays mission to bring back astronauts Sunita Williams, Butch)
ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാമ്പ് ആമിലെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലാണെന്നും അതിനാല്‍ ദൗത്യം മുടങ്ങിയതായും നാസ ഔദ്യോഗികമായി അറിയിച്ചു. നാസ കണക്കുകൂട്ടുന്നതിലും നേരത്തെ സുനിതയേയും ബുച്ചിനേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഉറ്റ സുഹൃത്തും ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് തന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് വഴി ഒരു ദൗത്യത്തിന് മസ്‌ക് സമ്മതം മൂളിയത്.
Read Also: പാകിസ്താനിലെ ട്രയിന്‍ റാഞ്ചല്‍; 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം
ക്രൂ-10ന്റെ ഭാഗമായി നാല് സഞ്ചാരികളെ അയയ്ക്കാനായിരുന്നു സ്‌പേസ് എക്‌സിന്റെ പദ്ധതി. ഇരുവരേയും തിരിച്ചെത്തിക്കാന്‍ ഉടന്‍ തന്നെ മറ്റൊരു ശ്രമം കൂടി നടത്തുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചിട്ടുണ്ട്. സുനിതയും ബുച്ചും സുരക്ഷിതരാണെന്ന് നാസ അറിയിച്ചു.
Story Highlights : SpaceX delays mission to bring back astronauts Sunita Williams, Butch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here