Advertisement

വർക്കല പുല്ലാനിക്കോട് കൊലപാതകം; പ്രതി ഷാനി കസ്റ്റഡിയിൽ

March 14, 2025
Google News 2 minutes Read
arrest

വർക്കല പുല്ലാനിക്കോട് ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഭാര്യ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയായ മനുവിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.

Read Also: റേഷന്‍ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം; മന്ത്രി ജി ആര്‍ അനില്‍

കഴിഞ്ഞ ദിവസമാണ് ഷാനി, ഭാര്യ ഉഷയെയും സഹോദരൻ സുനിൽ ദത്തിനെയും ആക്രമിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുടുംബവീട്ടിൽ എത്തിയ ഷാനി ഭാര്യ ഉഷാകുമാരിയുമായി വഴക്കുണ്ടാകുകയും തുടർന്ന് ഉഷയുടെ സഹോദരൻ സുനിൽ ദത്ത് പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ഷാനി ഭാര്യ ഉഷാകുമാരിയെയും സുനിൽ ദത്തിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു.
പരുക്കേറ്റ രണ്ടുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സുനിൽ ദത്ത് മരിച്ചു. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ക്രൂരകൃത്യം.

Story Highlights : Varkala Pullanicode murder; Accused Shani in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here