സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു. പ്രദേശവാസികൾ ബസ് തടഞ്ഞാണ് സനിലയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Also: ‘ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ല’; ഹൈക്കോടതി
സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിലൂടെയാണ് മറ്റൊരു ബസ് അപകടം ഉണ്ടാക്കിയത്. സനിലയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. ബസ്
സനിലയുടെ ശരീരത്തിലൂടെ കയറിയിരുന്നു. സജിമോൻ എന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിൽ നിന്ന് ആളെ ഇറക്കി കൊണ്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Story Highlights : Woman died after being hit by private bus in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here