Advertisement

മുൻകൂറായി പണം നൽകുന്നവർക്ക് ആനകൂല്യം; കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് ഓഫറിൽ

March 15, 2025
Google News 2 minutes Read

കൊച്ചി കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് ഓഫറിൽ എന്ന് പ്രതികളുടെ മൊഴി. മുൻകൂറായി പണം നൽകുന്നവർക്കാണ് ഓഫർ അനുകൂല്യം ലഭിക്കുക. ലഹരിക്കേസിൽ ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരെ മൊഴി എടുത്ത് വിട്ടയച്ചു. പണം നൽകി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങിയെന്നാണ് വിവരം. കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചത് പൂർവ വിദ്യാർത്ഥിയെന്ന് വിലയിരുത്തലിൽ പൊലീസ്.

കഞ്ചാവ് കേസിൽ കൂടുതൽ പേരുടെ അറസ്റ്റിന് സാധ്യത. പൂർവവിദ്യാർത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം മുൻപാണ് ഹോസ്റ്റലിലെ പിരിവിനെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ നൽകിയത്. ഒരാഴ്ചയോളും നീരീക്ഷിച്ച ശേഷമാണ്‌ റിപ്പോർട്ട്‌ നൽകിയത്. 500 – മുതൽ 2000 വരെ വിദ്യാർത്ഥികളിൽ നിന്നും പിരിച്ചു.

Read Also: പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ കേസ്; അന്വേഷണം വ്യാപിപ്പിക്കും, ലഹരിയുടെ ഉറവിടം തേടി പോലീസ്

ആകാശിന്റെ ഫോൺ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസിൽ ആകാശിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആകാശിന്റെ മുറിയിൽ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്‌ഡ്‌ നടക്കുമ്പോൾ ഇവർ മുറിയിൽ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരുടെ മൊഴി എടുത്ത് വിട്ടയച്ചിരുന്നു.

Story Highlights : Cannabis was sold on offer at Kalamassery Polytechnic Hostel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here