Advertisement

കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തൽ; ബെംഗളൂരിൽ 2 പേർ പിടിയിൽ

March 15, 2025
Google News 2 minutes Read
arrest

കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബെംഗളൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്ക്ക്വാർഡും ചേർന്നാണ് ഇവരെ പിടികൂടിയത്.

ഇരുവരും ബെംഗളൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്.
കേസിൽ നേരത്തെ പിടിയിലായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ കഴിഞ്ഞദിവസം ബെംഗളൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. വയനാട് മുത്തങ്ങ വഴി സംഘം കേരളത്തിലേക്ക് വലിയ അളവിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ  കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

ബെംഗളൂരിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടുകൂടി ലഹരി കടത്തൽ കേസിലെ പ്രതികളുടെ എണ്ണം 4 ആയി. ഫെബ്രുവരി 24 ന് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മലപ്പുറം സ്വദേശിയായ ഷഫീഖിന്റെ കൈയിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ഈ ലഹരി മാഫിയ സംഘത്തെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

Story Highlights : Large-scale drug smuggling to Kerala; 2 arrested in Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here