Advertisement

വിപ്ലവഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടപ്പോൾ, സ്‌ക്രീനിൽ DYFI പതാക വന്നതിൽ പങ്കില്ല; അലോഷി ആദം

March 15, 2025
3 minutes Read
aloshi adam

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടിയിലെ വിപ്ലവഗാന വിവാദത്തിൽ പ്രതികരണവുമായി അലോഷി ആദം. കാണികളുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം ആലപിച്ചത്. സദസിൽ എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഗാനങ്ങളാണ് ആലപിച്ചിരുന്നത്. തന്നെ പരിപാടി ഏൽപ്പിച്ചിരുന്നത് ക്ഷേത്രകമ്മിറ്റിയല്ല വ്യാപാരികളുടെ സംഘടനയാണെന്നും തന്റെ പരിപാടികളിൽ വിപ്ലവഗാനങ്ങളും ഉൾപ്പെടുമെന്ന് പരിപാടി ഏൽപ്പിച്ചവർക്ക് അറിയാമായിരുന്നുവെന്നും അലോഷി ട്വന്റി ഫോറിനോട് പറഞ്ഞു.

വലിയൊരാൾകൂട്ടം ഗാനം ആലപിക്കണം എന്ന് ആവശ്യപ്പെടുമ്പോൾ അത് പറ്റില്ലെന്ന് പറയാൻ ഒരു കലാകാരനും കഴിയില്ല. നൂറ് പൂക്കളെ, പുഷ്പനെ അറിയാമോ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചത് കാണികൾ ആവശ്യപെട്ടിട്ടാണ്. ഗാനത്തിനിടെ ഡി വൈ എഫ് ഐ പതാക സ്‌ക്രീനിൽ വന്നതിൽ തനിക്ക് പങ്കില്ല. പ്രത്യേകം സെറ്റ് ചെയ്ത ബാക്ക്ഗ്രൗണ്ടുകൾ പരിപാടിയുടെ പ്രവർത്തകരായിരിക്കാം ചെയ്തിരിക്കുക. സ്വാഭാവികമായി ആ പാട്ടിന് അനുയോജ്യമായ ചിത്രങ്ങൾ എന്ന് കരുതി സ്റ്റേജ് ഡെക്കറേഷൻ ആളുകൾ അങ്ങിനെ ചെയ്തതാകാമെന്നും തന്റെ സൃഷ്ടി അല്ല കൊടിയുടെ ചിത്രങ്ങളെന്നും അലോഷി വ്യക്തമാക്കി.

Read Also: തിരുവനന്തപുരം മെഡി. കോളജില്‍ വന്‍ വീഴ്ച; പരിശോധനക്കയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരൻ മോഷ്‌ടിച്ചു

ഉത്സവപ്പറമ്പിൽ ആദ്യമായി വിപ്ലവഗാനം പാടിയ ആളല്ല താൻ. നിരവധി വിപ്ലവഗാനങ്ങളും നാടകങ്ങളും ഉത്സവപ്പറമ്പുകളിൽ അരങ്ങേറിയിട്ടുണ്ട്. ഒരു മതപരിപാടി എന്ന നിലയിലല്ല തന്റെ പരിപാടി നടന്നിട്ടുള്ളത്. ആചാരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് പുറത്ത് കൾച്ചറൽ പരിപാടി എന്നനിലയിൽ ഇവ നടന്നതെന്നും നിയമനടപടികൾ വന്നാൽ നേരിടുമെന്നും അലോഷി ആദം ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, കടയ്‌ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലെ സംഗീത പരിപാടിയിൽ സി പി ഐ എം, ഡി വൈ എഫ് ഐ പതാകകളുടെ പശ്ചാത്തലത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം പ്രഖ്യാപിച്ചത്. ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിർദ്ദേശമുണ്ടെന്നും ഇന്ന് പാലിക്കുന്നതിൽ കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉപദേശക സമിതിക്ക് വീഴ്ച ഉണ്ടായിയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

ക്ഷേത്ര ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർത്ത് ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസുകളും സമ്മേളനവേദിയുo ആക്കിയതിൻ്റെ ഉദാഹരണമാണ് കടയ്ക്കലിലേതെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ഉപദേശക സമിതിയോട് വിശദീകരണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് തേടി. വിജിലൻസ് എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.

Story Highlights : The revolutionary song was sung when the audience demanded it. Aloshi Adam responds to the revolutionary song controversy at the kataikal temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top