ആശമാര്‍ക്ക് പാലിയേറ്റീവ് ട്രെയിനിങ്; ഉപരോധം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കം

ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. ആശവർക്കേഴ്സ് നാളെ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാനാണ് സർക്കാർ നീക്കം. ഉപരോധം പ്രഖ്യാപിച്ച മറ്റന്നാൾ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിന് പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.എല്ലാ ആശാവർക്കേഴ്സും പങ്കെടുക്കണമെന്നാണ് നിർദേശം.
ഉപരോധദിവസം തന്നെ പരിശീലനം വെച്ചിരിക്കുന്നത് ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കെഎഎച്ഡബ്ല്യുഎ ആരോപിച്ചു. കൊല്ലത്തും ആലപ്പുഴയിലും തിങ്കളാഴ്ചയാണ് പരിശീലനപരിപാടി നടത്തുന്നത്.
ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ തുടർച്ചയായാണ് ആശാ പ്രവർത്തകർ നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചത്.
Story Highlights : ASHA strike enters 35th day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here