”പ്രതിസന്ധി ഘട്ടത്തിൽ ആത്മവീര്യം ചോരുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ല അതിനെ നേരിടുകയാണ് പതിവ്”: SKN 40 ജനകീയ ക്യാമ്പയിനിൽ മുഖ്യമന്ത്രി

പൊതുജീവിതവും കുടുംബ ജീവിതവും രണ്ട്. പൊതുജീവിതത്തെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടത്തിൽ ആത്മവീര്യം ചോരുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ല അതിനെ നേരിടുകയാണ് പതിവ്. കൊവിഡ് കാലത്തും അത് തന്നെയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു. SKN 40 ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ ലഹരി ഉപയോഗം വർധിച്ചു. ഗൗരവമായി ഇടപെടേണ്ട വിഷയം. ജൂണിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ വരും. ഇരകളെ ലഹരി മുക്തരാക്കുകയാണ് ലക്‌ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം ചെയ്യേണ്ടത് സ്കൂൾ അധ്യാപകർ കുട്ടികളിൽ ഭാവ വ്യത്യസമുണ്ടെങ്കിൽ അത് ശ്രദ്ധിക്കണം. അത് മനസിലാക്കാൻ കഴിയുക അധ്യാപകർക്കാണ്. കുട്ടികളെ ലഹരിയിൽ നിന്ന് മുക്തരാക്കുകയാണ് ആവശ്യം. അതിന് അധ്യാപകരുടെ പിന്തുണ ആവശ്യമാണ്. കുടുംബവും ഇതിൽ മുൻകൈ എടുക്കണം. കൊലപാതകങ്ങൾ ഉണ്ടാകുന്നു അത് തടയണം.
അതിന് അതി വിപുലമായ ഒരു ക്യാമ്പയിൻ കൊണ്ടുവരണം. അതിനായുള്ള വിശദമായ പരിപാടി കൊണ്ടുവരും. പൊലീസ്, എക്സൈസ്, എൻഫോഴ്‌സ്‌മെന്റ് ടീം ഇതിന്റെ ഭാഗമാകും. വിപുലമായ ക്യാമ്പയിൻ കേരളത്തിൽ നടക്കും. എല്ലാ വിദ്യാലയങ്ങളും സംഘടിപ്പിച്ച ക്യാമ്പയിൻ വരും. നമ്മുടെ നാട്ടിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ.
കൂടുതൽ ശക്തമായ നിയമ നടപടികൾ കൊണ്ടുവരും. സ്‌നിഫർ ഡോഗ് പോലുള്ള ആധുനിക പരിപാടികൾ ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ മൂന്നാമൂഴം ഉറപ്പ്. കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടിയിൽ രാഷ്ട്രീയം കാണില്ല. മൂന്നാം ഊഴം വ്യക്തിപരമല്ല. വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ ജനങ്ങളെ അറിയിക്കും. മാധ്യമങ്ങൾ ഉണ്ടാക്കിയ പരുക്കൻ ഇമേജ് ഗുണകരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : SKN 40 Pinarayi vijayan about drugs campign in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here