‘സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണി, ഇന്ത്യയിലേക്കെത്തുന്നത് കുത്തകവത്കരണത്തിന് ഇടയാക്കും’ ; പ്രകാശ് കാരാട്ട്

സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സിപിഐഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. സാറ്റലൈറ്റ് ലിങ്കുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂവെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നത് കുത്തകവത്കരണത്തിന് ഇടയാക്കുമെന്നും പ്രകാശ് കാരാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.
ജിയോയും എയര്‍ടെലും സ്റ്റാര്‍ലിങ്ക്‌സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നത് കുത്തകവത്കരണത്തിന് ഇടയാക്കും. ഒരു കുത്തക വികസിച്ചു വന്നാല്‍ നിരക്കുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കളുടെ ചുമലില്‍ വരും. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാനകാര്യം. സ്റ്റാര്‍ലിങ്ക്‌സിന്റെ സാറ്റലൈറ്റ് ലിങ്ക് ഉപയോഗിച്ച് അവര്‍ക്ക് നമ്മുടെ രാജ്യത്തെ എല്ലാ മാപ്പിംഗുകളും റിസോഴ്‌സുകളും ആക്‌സസ് ചെയ്യാന്‍ സാധിക്കും. സാധാരണ ഇത്തരം സാറ്റലൈറ്റ് ലിങ്കുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂ. യുക്രെയിനില്‍ സ്റ്റാര്‍ ലിങ്ക് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നത് നമ്മുക്ക് മുന്നില്‍ ഉണ്ട് – അദ്ദേഹം വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളോട് മറ്റ് പല രാജ്യങ്ങളും ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ കീഴടങ്ങുന്നു എന്നാണ് വ്യക്തമാകുന്നത്. അത് രാജ്യ താത്പര്യത്തിനും സാമ്പത്തിക താല്‍പര്യത്തിനും എതിരാണ്. ഇന്ത്യയുടെ വ്യാപാര മേഖലയെയും, കാര്‍ഷിക മേഖലയെയും ഇത് ബാധിക്കും – അദ്ദേഹം പറഞ്ഞു.
Story Highlights : Starlink operations pose threat to national security said Prakash Karat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here