ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ ഇന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. (lyricist mankombu gopalakrishnan passes away)
200 മലയാള ചലച്ചിത്രങ്ങളിലായി 700ലേറെ ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇളംമഞ്ഞിന്‍ കുളിരുമായൊരു കുയില്‍, ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍ തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍ മുതല്‍ ബാഹുബലി 2ലെ മുകില്‍ വര്‍ണ മുകുന്ദാ വരെയുള്ള ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
Read Also: സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിമോചനസമരം എന്ന ചിത്രത്തിലൂടയൊണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. ഹരിഹരന്‍ ചിത്രങ്ങളിലാണ് ഇദ്ദേഹം ഏറ്റവുമധികം ഗാനങ്ങള്‍ രചിച്ചത്. പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി. നിരവധി കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Story Highlights : lyricist mankombu gopalakrishnan passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here