Advertisement

ആശാവർക്കർമാരുടെ സമരം ഇന്ന് 37-ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതൽ നിരാഹാര സമരം

March 18, 2025
Google News 2 minutes Read

ആശ വർക്കേഴ്സ് സമരം 37-ാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന് തുടർച്ചയായി ഈ മാസം 20 മുതൽ നിരാഹാര സമരം തുടതുടങ്ങും. ആദ്യഘട്ടത്തിൽ മൂന്നു പേരായിരിക്കും നിരാഹാരസമരത്തിൽ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. 20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാപ്പകൽ സമര കേന്ദ്രത്തിൽ തന്നെയായിരിക്കം ആശ വർക്കർമാർ നിരാഹാരമിരിക്കുക.

ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിന് മുന്നിൽ സമര ശൈലി മാറ്റി ആശാവർക്കേഴ്സ് തീരുമാനം. സമരത്തിന്റെ മുപ്പത്തിയാറാം ദിവസമായാ ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം റോഡുപരോധമായ് മാറി. നിരവധി നേതാക്കളും സംഘടനകളും സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തി

എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിലെത്തിയത്. പ്രതിരോധിക്കാൻ ബാരികേടും സന്നാഹങ്ങളുമായി പൊലീസും നേരത്തെ നിലയുറപ്പിച്ചിരുന്നു. 10.30 യോടെ സെക്രട്ടറിയേറ്റ് ഉപരോധമാരംഭിച്ചു.

മുഖ്യമന്ത്രിയോട് നേരിട്ട് വിഷയം പറയുമെന്ന് പ്രതിപക്ഷ നേതാവും സഭയിൽ വീണ്ടുമുയർത്തുമെന്ന് രമേശ് ചെന്നിത്തലയും സമരവേദിയിൽ പറഞ്ഞു. കേന്ദ്രത്തിൽ സമർദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഉറപ്പ് നൽകി. എംഎൽഎമാരടക്കം നിരവധി പേർ ആശാവർക്കേഴ്സിന് പിന്തുണയുമായി എത്തിയിരുന്നു.

Story Highlights : Asha workers’ strike enters 37th day today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here