Advertisement

കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇ-മെയിൽ വഴി

March 18, 2025
1 minute Read

കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ എത്തിയ ഇ മെയിൽ സന്ദേശം വൈകിയാണ് ജീവനക്കാർ കണ്ടത്. കളക്ട്രേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി ലഭിച്ചത്.

രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണ് പൊലീസ്. വ്യാജ ഭീഷണിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പത്തനംതിട്ട കള്ക്ട്രേറ്റിലെ ബോംബ് ഭീഷണിയുട ആകുലതകൾ ഏറെക്കുറേ തീരുന്നചിനിടെ ഉച്ച തിരിഞ്ഞ് രണ്ടുമണിയോടെയാണ് തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുന്നത്.

പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി. കളക്ടറേറ്റിന് ഉള്ളിലും പരിസരത്തും വ്യാപകമായ പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കടന്നലുകളുടെ ആക്രമണവുണ്ടായി. കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന കടന്നൽകൂട് ഇളകിയതിനെ തുടർന്നായിരുന്നു ആക്രമണം. ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് ആദ്യം കടന്നൽക്കുത്തേറ്റു. പിന്നാലെ കളക്ടറേറ്റ് ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും കുത്തേറ്റു. കളക്ടറേറ്റിൽ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ബോംബ് ഭീഷണിയിൽ മൂന്ന് സന്ദേശങ്ങളും ഒരാൾ തന്നെയാണോ അയച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights : Bomb threat at Kollam Collectorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top