ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വര്‍ക്കേഴ്‌സ്

ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഓണറേറിയം വര്‍ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ നേതൃത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. തുടര്‍ന്ന് മന്ത്രിയോട് ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. രണ്ടാം തവണയാണ് അവരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് – മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ആശമാര്‍ക്ക് നല്‍കുന്ന ഓണറേറിയം 7000 രൂപ ആണ്. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന ഫിക്‌സഡ് ഇന്‍സന്റീവ് 3000 രൂപയാണ്. ഫിക്‌സഡ് ഇന്‍സന്റീവില്‍ 1600 കേന്ദ്രവും 1400 സംസ്ഥാനവുമാണ് നല്‍കുന്നത്. 260125 ആശമാരാണ് ആകെ ഉള്ളത്. മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. 13000 പേര്‍ ഇന്‍ഷുറന്‍സിന് പുറത്താണ്. 21000 ഓണറേറിയം വേണമെന്നാണ് ആവശ്യം. വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കണം എന്നും ആവശ്യപെട്ടു. ഓണറേറിയം വര്‍ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ല – വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.
ആശമാരോട് സര്‍ക്കാരിന് അനുകൂല നിലപാടെന്നും വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ ഈ ആഴ്ച കാണുമെന്നും വീണ ജോര്‍ജ് പറഞ്ഞു. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ല. ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിര്‍വചനമടക്കം മാറ്റണമെന്ന് ആവശ്യപ്പെടും. സംസ്ഥാനത്തിന് വിഷയത്തില്‍ പോസിറ്റീവ് നിലപാടാണ് – അവര്‍ വ്യക്തമാക്കി.ആശമാര്‍ നിരാഹാര സമരത്തിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമെന്നും വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം, എന്‍എച്ച്എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും ഒരിഞ്ച് പോലും മുന്നോട്ടു പോയില്ലെന്നും 300 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാല്‍ എങ്ങനെ തരുമെന്നും കേന്ദ്രസര്‍ക്കാറുമായി സംസാരിക്കാമെന്നുമാണ് പറഞ്ഞത്. സമരം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. ഓണറേറിയാം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയെ നടന്നില്ല. ഒരാവശ്യവും പരിഗണിക്കപ്പെട്ടില്ല. ഒരു ചര്‍ച്ച നടത്തിയെന്ന് വരുത്തുക മാത്രമാണ് ചെയ്തത്. [പേരിനു ഒരു ചര്‍ച്ച നടത്തി. നിരാഹാര സമരവുമായി മുന്നോട്ടു പോകും. വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കും – ആശമാര്‍ വ്യക്തമാക്കി.
Story Highlights :Health Minister’s meeting with asha workers fail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here