പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താണ് സർക്കാർ മുന്നോട്ട് പോകുന്നത്; സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എഫ്ബി പോസ്റ്റ് പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

എൽഡിഎഫിന്റെ പ്രകടനപത്രിക ഫേസ്ബുക്കിൽ പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാജോർജ്. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്തു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും അങ്ങിനെ തന്നെ മുന്നോട്ട് പോകുമെന്നും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കല്ല സത്യം അറിയാൻ ആഗ്രഹമുള്ളവർക്കായിട്ടാണ് പ്രകടനപത്രികയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
എൽ ഡി എഫ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്തു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും . വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കല്ല സത്യം അറിയാൻ ആഗ്രഹമുള്ളവർക്കായി ഇലക്ഷൻ മാനിഫെസ്റ്റോയിൽ വിശദമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്ന പേജിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു.
അതേസമയം, സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആശാ വർക്കേഴ്സ് തുടങ്ങും. ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ആരോഗ്യ മന്ത്രി തയ്യാറായില്ലെന്ന് ആശാ വർക്കേഴ്സ് ആരോപിച്ചു. മൂന്നിരട്ടി ശമ്പള വർധന ആവശ്യം ജനാധിപത്യപരമല്ലെന്നായിരുന്നു ചർച്ചയ്‌ക്കുശേഷമുള്ള മന്ത്രിയുടെ മറുപടി.
ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ ഡല്‍ഹിലേക്ക് പോകും. നാളെ രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തുനിന്നാണ് മന്ത്രി പുറപ്പെടുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി മന്ത്രി ചര്‍ച്ച നടത്തും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ മന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രം നല്‍കാനുള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടും.
Story Highlights : Minister Veena George shared the FB post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here