ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കി; ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു

പാലക്കാട് മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനംനൊന്ത് തൂങ്ങിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ സമയം മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കണ്ണൂരില്‍ മെഡിക്കല്‍ ലാബ് നടത്തുകയാണ് ശ്രീഹരിയുടെ പിതാവ് ജ്യോതിഷ്.
Story Highlights : Boy suicide in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here