തൃശ്ശൂരിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശ്ശൂർ വടക്കാഞ്ചേരി കൊടുമ്പിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ തൃശ്ശൂർ സാമൂഹിക നീതി ഓഫീസറും കമ്മീഷൻ അംഗവുമായ വി. ഗീത, റൂറൽ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.
Read Also: കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്
ഈ ബുധനാഴ്ച ഉച്ചയ്ക്കാണ് 68 കാരിയായ തങ്കു എന്ന് വിളിക്കുന്ന കാളിയെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. കട്ടിലില്‍ മലവിസര്‍ജനം നടത്തിയെന്ന് പറഞ്ഞ് മകള്‍ രജനി, കാളിയെ മര്‍ദിക്കുകയും തുടർന്ന് റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കാത്തതിനാലും രോഗബാധയെ തുടർന്നും അവശനിലയിൽ ആയിരുന്നു വൃദ്ധമാതാവ്. അമ്മയുടെ രണ്ടു മക്കളെയും നാട്ടുകാരും വാർഡ് മെമ്പറും ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ ഇവരെ വടക്കാഞ്ചേരി പൊലീസ് എത്തി തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭക്ഷണം കിട്ടാതെ ഇവര്‍ റോഡിലേക്ക് നിരങ്ങി ഇഴഞ്ഞ് വന്നപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
Story Highlights : Human Rights Commission register case in abandoning a sick elderly woman on the road in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here