Advertisement

സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാലെത്തി; എമ്പുരാന്‍ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ച് മുംബൈ ഇന്‍ഓര്‍ബിറ്റ് മാളിലെ ഇനോക്‌സ് മെഗാപ്ലെക്സില്‍

March 21, 2025
Google News 3 minutes Read
empuraan imax trailer launch Mumbai

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ച് ഇന്ന് മുംബൈയില്‍ വെച്ച് നടന്നു. മുംബൈ മലാഡില്‍ ഉള്ള ഇന്‍ഓര്‍ബിറ്റ് മാളിലെ ഇനോക്‌സ് മെഗാപ്ലെക്സില്‍ വെച്ച് നടന്ന ചടങ്ങില്‍ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍, രചയിതാവ് മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, ഗോകുലം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, നോര്‍ത്ത് ഇന്ത്യ വിതരണക്കാരായ എ എ ഫിലിംസ് ഉടമ അനില്‍ തടാനി, ഗോകുലം ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത് നായര്‍ എന്നിവര്‍ പങ്കെടുത്തു. (empuraan imax trailer launch Mumbai)

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് വെളുപ്പിന് 12.30- ഓടെ ഓണ്‍ലൈനില്‍ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. മാര്‍ച്ച് 27 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. ചിത്രത്തിന്റെ ഓവര്‍സീസ് ബുക്കിംഗ് ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.

Read Also: കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞു, ക്വാളിറ്റി ഓഫ് എഡ്യൂക്കേഷനാണ് ലക്ഷ്യമിടുന്നത്: കെ ബി ഗണേഷ് കുമാർ

ആദ്യമായാണ് മലയാളത്തിലെ ഒരു ചിത്രത്തിന്റെ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ച് ചെയ്യുന്നത്. മീഡിയക്ക് വേണ്ടി ഐമാക്‌സ് ഫോര്‍മാറ്റില്‍ ആണ് ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഐമാക്‌സ് സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. മാര്‍ച്ച് 27 ന് ഇന്ത്യന്‍ സമയം രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോള തലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ല്‍ എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാന്‍ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റര്‍- അഖിലേഷ് മോഹന്‍, കലാസംവിധാനം- മോഹന്‍ദാസ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ക്രിയേറ്റിവ് ഡയറക്ടര്‍ – നിര്‍മല്‍ സഹദേവ്

Story Highlights : empuraan imax trailer launch Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here