Advertisement

രാജീവ്‌ ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന്

March 21, 2025
Google News 1 minute Read

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നൽകുന്നത്.

ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കെഎസ്‌യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി വേണുഗോപാൽ നിരവധി തവണ എം.പിയും എം.എൽ.എയുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്‌തുത്യർഹമായ സേവനത്തിലൂടെ ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്ക്‌കാര നിർണയ ജൂറി വിലയിരുത്തി. രാജ്യം വെല്ലുവിളികൾ നേരിടുന്ന വർത്തമാന സാഹചര്യത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും കെ.സിയുടെ ശബ്ദം മതേതര, ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷാ നിർഭരമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.

മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡോ.ആസിഫ് അലി അദ്ധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. മെയിൽ കുവൈത്തിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് കുവൈത്ത് ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, കുവൈത്ത് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് എന്നിവർ അറിയിച്ചു.

Story Highlights : KC Venugopal receives first Rajiv Gandhi Pravasi Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here