Advertisement

SKN40: ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ അണിനിരത്തി ട്വന്റിഫോര്‍; നഗരത്തിലെ ലഹരി കേന്ദ്രങ്ങള്‍ തുടച്ചുനീക്കുമെന്ന് പൊലീസിന്റെ ഉറപ്പ്

March 21, 2025
2 minutes Read
SKN40 antidrug campaign in adoor

പത്തനംതിട്ട അടൂരില്‍ ലഹരിക്കെതിരെ പോരാട്ടം തീര്‍ത്ത് 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. അടൂര്‍ നഗരത്തിലെ ലഹരി കേന്ദ്രങ്ങള്‍ തുടച്ചുനീക്കും എന്ന് ട്വന്റിഫോറിലൂടെ അടൂര്‍ പോലീസ് ഉറപ്പുനല്‍കി. അഞ്ചാം ദിനത്തില്‍ 24 ലഹരി വിരുദ്ധ യാത്ര പത്തനംതിട്ട ജില്ലയില്‍ പര്യടനം തുടരുകയാണ്. (SKN40 antidrug campaign in adoor)

പത്തനംതിട്ട അടൂരില്‍ മോര്‍ണിംഗ് ഷോയോടെയാണ് ജില്ലയിലെ പര്യടന പരിപാടികള്‍ ആരംഭിച്ചത്. കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി പരിപാടിയുടെ ഭാഗമായി. വിവിധ തുറകളില്‍ ഉള്ളവര്‍ എസ്‌കെഎന്റെ ലഹരിവിരുദ്ധ യാത്രയ്ക്ക് പിന്തുണയുമായി അടൂരില്‍ എത്തി.

Read Also: ‘മാതൃഭാഷ, പ്രാദേശിക ഭാഷ, ജോലിക്കാവശ്യമായ ഭാഷ, മൂന്ന് ഭാഷകൾ പഠിക്കണം’ : നിലപാട് വ്യക്തമാക്കി RSS

അടൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനോട് ചേര്‍ന്ന് സെന്‍മേരിസ് സ്‌കൂളിലേക്കുള്ള വഴിയിലെ ലഹരി ഉപയോഗം സംബന്ധിച്ച നാട്ടുകാരുടെ പരാതിയിലും ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഇടപെട്ടു. 24 ഇടപെടലിന് പിന്നാലെ അടൂര്‍ എസ് എച്ച് ഒ സ്ഥലത്തെത്തി കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഉറപ്പു നല്‍കി. പത്തനംതിട്ട പ്രമാടം പ്രഗതി സ്‌കൂളിലും ട്വന്റിഫോറിന്റെ ലഹരിവിരുദ്ധ യാത്ര സന്ദര്‍ശനം നടത്തി.

Story Highlights : SKN40 antidrug campaign in adoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top