Advertisement

‘വീണാ ജോർജ് സത്യസന്ധത പാലിക്കണം, കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കണം’: വി മുരളീധരൻ

March 21, 2025
Google News 2 minutes Read
v muraleedharan

കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. വീണാ ജോർജ് സത്യസന്ധത പാലിക്കണം, കള്ള പ്രചാരങ്ങൾ നടത്തരുത്.

കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ എന്ന് പറഞ്ഞ് മറ്റൊരു ആവശ്യത്തിനായി വിമാനം കയറി. രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് സംസ്‌ഥാന സർക്കാർ ചുമതല നിറവേറ്റണം. ആശ വർക്കർമാരെ വഞ്ചിക്കരുത്. മാർക്സിസ്റ്റ്‌ പാർട്ടി ആശാ വർക്കാർമാരെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര മന്ത്രി കാണാൻ കൂട്ടാക്കിയില്ല എന്ന പ്രചരണം ശരിയല്ല. ജനങ്ങൾ അത് വിശ്വസിക്കില്ല. അപ്പോയിന്റ്മെന്റ് കിട്ടിയ ദിവസം ആണ് മന്ത്രിയെ കാണാൻ പോകേണ്ടത്. ഡൽഹിയിൽ പോയതിന്റെ ചിലവ് ആശാ വർക്കർമാരുടെ തലയിൽ കെട്ടിവെക്കാൻ ആണ് ശ്രമം.

സംസ്‌ഥാന BJP അധ്യക്ഷ തിരഞ്ഞെടുപ്പിൽ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിന് ആണ് കൗൺസിൽ ചേരുന്നത്. 23 ന് നോമിനേഷൻ കൊടുക്കാം. നിലവിൽ ഉള്ള വ്യകതി തുടരുമോ എന്ന് അറിയില്ല. ഞാൻ ആയിട്ട് എന്റെ പേര് നോമിനേറ്റ് ചെയ്യില്ല. രണ്ട് ദിവസം കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : V Muraleedharan against veena george asha workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here