കാതോലിക്ക വാഴിക്കൽ ചടങ്ങിൽ സുരേഷ് ഗോപിക്ക് ക്ഷണം; പ്രധാനമന്ത്രിക്ക് പുറമെ സുറിയാനി സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രം

കാതോലിക്ക വാഴിക്കൽ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയില്ലെന്ന വിവാദം നിലനിൽക്കേയാണ് ക്ഷണം ഉണ്ടായത്. പ്രധാനമന്ത്രിക്ക് പുറമെ സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രമാണ്.
അതേസമയം കാതോലിക്കാ വാഴിക്കൽ ചടങ്കിൽ കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്തെത്തി. കേന്ദ്രസർക്കാരിനും രാഷ്ട്രപതിക്കും കത്തയച്ചു. തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
യാക്കോബായ സഭ അധ്യക്ഷൻ കത്തോലിക്ക ബാവയുടെ വാഴിക്കൽ ചടങ്ങിൽ കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെയാകും അയക്കുക. വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ഷോൺ ജോർജ്, ബെന്നി ബെഹനാൻ എന്നിവരാണ് സംഘത്തിൽ ഉള്ളത്. ഇവർ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും.
Story Highlights : Suresh gopi invited for katholika vazhikal ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here