ഇംപാക്ട് പ്ലെയറായി സഞ്ജുവിന്റെ തകർപ്പൻ പോരാട്ടം; കൂറ്റൻ സ്‌കോറിൽ പൊരുതിത്തോറ്റ് രാജസ്ഥാൻ

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല.ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്
37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്.
സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.
Story Highlights : IPL 2025 Rajastan looses against Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here