രോഹിത് ശർമയ്ക്ക് പകരം ഇമ്പാക്ട് പ്ലെയറായി മലപ്പുറംകാരൻ! വിഗ്നേഷ് പുത്തൂരിന് IPL അരങ്ങേറ്റം, ഒപ്പം 3 വിക്കറ്റും

മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂരിന് ഐപിഎൽ അരങ്ങേറ്റം. മലയാളി താരം വിഗ്നേഷ് പുത്തൂർ മുംബൈയുടെ ഇമ്പാക്ട് പ്ലെയറായി. ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിലാണ് വിഗ്നേഷ് അരങ്ങേറ്റം കുറിച്ചത്. ചൈനമാൻ ബൗളറാണ്. രോഹിത് ശർമയ്ക്ക് പകരമാണ് വിഘ്‌നേഷ് കളത്തിൽ എത്തിയത്.ചൈനമാൻ അല്ലെങ്കിൽ ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് സ്പിന്നറാണ് 19 വയസുകാരനായ വിഗ്നേഷ് പുത്തൂർ. രണ്ടു വിക്കറ്റുകൾ വിഗ്നേഷ് നേടി. ചെന്നൈ ക്യാപ്റ്റൻ ഋതുരാജിന്റെ വിക്കറ്റും, ശിവം ദുബൈയുടെ വിക്കറ്റും,ദീപക് ഹൂഡയുടെ വിക്കറ്റും വിഗ്നേഷ് സ്വന്തമാക്കി.
വിഗ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. ഇതുവരെ കേരളത്തിൻ്റെ സീനിയർ ടീമിൽ കളിച്ചിട്ടില്ല. 11-ാം വയസിലാണ് ഈ 19 വയസുകാരൻ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. കേരള അണ്ടർ 14, അണ്ടർ 19, അണ്ടർ 23 ടീമുകളിലും ഇൻവിറ്റേഷൻ ടൂർണമെൻ്റുകളിലും വിഗ്നേഷ് കളിച്ചു.
കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഗ്നേഷിൻ്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷ് വെറും മൂന്ന് മത്സരങ്ങളിലേ കളിച്ചിട്ടുള്ളൂ.
അതേസമയം ഐപിഎല്‍ 2025 സീസണിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച ബൗളിങിലൂടെ എംഐയെ വരിഞ്ഞുകെട്ടി. 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സാണ് മുംബൈ നേടിയത്. 120 പന്തില്‍ 156 റണ്‍സ് വിജയലക്ഷ്യമാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്.നിലവിൽ 10 ഓവറിൽ CSK 99/ 3 എന്ന നിലയിലാണ്.
Story Highlights : IPL 2025 Vignesh puthur got Ipl debute mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here