എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം; ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി എസ്എൻഡിപി സംയുക്ത സമിതി

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി ഭകതർ. പത്തനംതിട്ട പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ചു കയറിയത്. ക്ഷേത്ര അധികൃതരുടെ എതിർപ്പ് മറികടന്നാണ് ദർശനം.
ഇന്ന് രാവിലെയാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു ദർശനം നടത്തിയത്. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും ഭക്തരെ തടഞ്ഞില്ല. കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശം നടത്തിയതെന്ന് എസ്എൻഡിപി ഭാരവാഹികൾ പറഞ്ഞു.
വരും ദിവസങ്ങളിൽ റാന്നിയിലെ മറ്റു ക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ പ്രവേശനം നടത്താനാണ് ഇവരുടെ തീരുമാനം. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച പ്രവേശനം അനുവദിക്കണമെന്ന് എസ്എൻഡിപി യോഗവും മഠവും മുൻപു ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല.
Story Highlights : SNDP men enter temple with shirts Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here