12, 13 പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തി; ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ തിക്കും തിരക്കും

ന്യൂ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ചില പ്ലാറ്റ് ഫോമുകളില്‍ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതുവരെ ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ എടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. (Stampede-like situation at New Delhi Railway Station)
ശിവഗംഗാ എക്‌സ്പ്രസ്, സ്വതന്ത്ര സേനാനി എക്‌സ്പ്രസ്, ജമ്മു രാജധാനി എക്‌സ്പ്രസ്, ലഖ്‌നൗ മെയില്‍, മഗധ് എക്‌സ്പ്രസ് എന്നിവ പുറപ്പെടുവാന്‍ വൈകിയത് തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വന്‍ തിരക്കുണ്ടായത്. 12, 13 പ്ലാറ്റ്‌ഫോമിലേക്ക് ആളുകള്‍ കൂട്ടത്തോടെ ഒരേ സമയത്ത് എത്തിയത് അല്‍പ സമയം ആശയക്കുഴപ്പമുണ്ടാക്കി. അപകടമുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നും ആളുകളെ പയ്യെ മാറ്റി വരികയാണെന്നും റെയില്‍വേ അറിയിച്ചു. മഹാകുംഭമേള സമയത്ത് ഡല്‍ഹിയിലുണ്ടായ അപകടവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ട്രെയിന്‍ സമയം യാത്രക്കാരെ അറിയിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ റെയില്‍വേ പരിശോധിക്കും. ചില ട്രെയിനുകള്‍ ഉടന്‍ പുറപ്പെടുമെന്നും അതോടെ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
Story Highlights : Stampede-like situation at New Delhi Railway Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here