‘കൊറിയന്‍ ഫുഡൊക്കെ എത്ര ഭേദം, ഇത് കുറേ മസാല കലക്കിയ ഒരു…’ ഇന്ത്യന്‍ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കന്‍ യുവാവിന്റെ പോസ്റ്റ്; പിന്നാലെ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച

ഇന്ത്യയിലെ ഭക്ഷണത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്ന അമേരിക്കന്‍ യുവാവിന്റെ എക്‌സ് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. ഇന്ത്യയിലെ ഭക്ഷണത്തിലെ അമിതമായ എരിവും മസാലയും ചൂണ്ടിക്കാട്ടി ഭക്ഷണത്തെ അധിക്ഷേപിക്കുന്ന പോസ്റ്റിനെതിരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. കൊറിയയിലെ ഉള്‍പ്പെടെ ഭക്ഷണം ഇന്ത്യയിലേതിനേക്കാള്‍ ഏറെ ഭേദമാണെന്നും യുവാവ് അഭിപ്രായപ്പെട്ടു. ഇതിനകം തന്നെ പോസ്റ്റിന് 1.6 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുമുണ്ട്. (US man calls Indian food spice slop netizens debate)
ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നത് പ്രൊഫഷണല്‍ മിഡില്‍ ക്ലാസിന്റെ ഒരു അടയാളമാണെന്നും ഇന്ത്യന്‍ ഭക്ഷണം വളരെ മോശമെന്നും ഹണ്ടര്‍ ആഷ് എന്ന അമേരിക്കന്‍ പൗരന്‍ എക്‌സില്‍ കുറിച്ചു. നിങ്ങള്‍ കൊറിയയിലെ സുഷിയും ബാര്‍ബിക്യുവും ഫ്രഞ്ച് ബോണ്‍ മാരോയും ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ എന്നും ഇവയെല്ലാം ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ ഏറെ മെച്ചമാണെന്നും യുവാവ് എക്‌സിലൂടെ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ എക്‌സ് പോസ്റ്റ് ചേരിതിരിഞ്ഞുള്ള നിരവധി ചേര്‍ച്ചകള്‍ക്ക് വഴിവച്ചു.
കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷണശീലത്തെ ഒരു ലജ്ജയുമില്ലാതെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം ആളുകള്‍ കമന്റിടുന്നു. ലോകത്തിലെ തന്നെ ഏറ്റവും രുചിയുള്ള ഭക്ഷണങ്ങള്‍ എടുത്താല്‍ അതില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ഉറപ്പായും ഉണ്ടാകുമെന്നാണ് മറ്റൊരു കമന്റ്. ഒന്നിലും ടേസ്റ്റ് കണ്ടെത്താനാകാത്ത നാവിന് എന്തുകൊടുത്തിട്ടും ഒരു കാര്യവുമില്ലെന്ന് മറ്റ് ചിലര്‍ രൂക്ഷഭാഷയില്‍ തിരിച്ചടിച്ചു. ഇന്ത്യയിലെ ഭക്ഷണം മാത്രമല്ല അത് വിളമ്പുന്നതിന്റേയും നല്‍കുന്നതിന്റേയും ഉണ്ടാക്കുന്നതിന്റേയും സംസ്‌കാരം മഹത്തരമെന്നും ചിലര്‍ കമന്റിലൂടെ പറഞ്ഞു. എന്തായാലും എക്‌സില്‍ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Story Highlights : US man calls Indian food spice slop netizens debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here