Advertisement

‘രാജീവ് അല്ല, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

March 24, 2025
Google News 2 minutes Read
binoy viswam

രാജീവ് ചന്ദ്രശേഖർ അല്ലാ, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണെന്നും അതുകൊണ്ട്, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിൽ തനിക്ക് അത്ഭുതം തോന്നുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

“ബിജെപി എന്താണ് എന്ന് എല്ലാവർക്കുമറിയാം. രാജീവ് ചന്ദ്രശേഖറും താനും പാർലമെന്റിൽ ഒരുമിച്ചുണ്ടായിരുന്ന കാലം മുതൽ പരസ്പരം അറിയാം. വ്യക്തിപരമായി നല്ല സുഹൃത്താണ്. സാമ്പത്തിക രംഗത്തും ബിസിനസ് രംഗത്തും അദ്ദേഹത്തിനുള്ള പ്രാവീണ്യം കേരളത്തിലെ രാഷ്ട്രീയത്തിൽ വിലപ്പോകില്ല. അത്രമാത്രം കുഴപ്പത്തിലാണ് കേരളത്തിൽ ബിജെപിയുള്ളത്.”

Read Also: രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബിജെപിയിൽ കുഴൽപ്പണത്തിൻ്റെ വരവും പോക്കുമുണ്ടെന്നും അതിനെയെല്ലാം തടയാൻ രാജീവിന് സാധിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.

Story Highlights : CPI State secretary binoy viswam reacts Rajeev Chandrasekhar new position in bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here