എമ്പുരാനില്‍ എത്തിച്ചത് മോഹന്‍ലാലിന്റെ ഫോണ്‍കോള്‍, ഒരു നല്ല ചിത്രത്തിന് ചെറിയ തടസം പോലും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു: ഗോകുലം ഗോപാലന്‍

മലയാളികള്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന എമ്പുരാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടതിനെ സംബന്ധിച്ചും ട്വന്റിഫോറിലൂടെ മനസ് തുറന്ന് ഗോകുലം ഗോപാലന്‍. മോഹന്‍ലാലിന്റെ ആഗ്രഹപ്രകാരമാണ് എമ്പുരാനിലേക്ക് ഗോകുലം മൂവീസ് എത്തിയതെന്നും അതൊരു നിമിത്തമായി കണക്കാക്കുന്നുവെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. മികച്ച നടന്മാരുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുള്ള, നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച, നല്ലതുപോലെ സംവിധാനം ചെയ്യപ്പെട്ട ഒരു സിനിമ ചെറിയ ചില തടസങ്ങള്‍ മൂലം റിലീസ് ചെയ്യാന്‍ വൈകരുതെന്ന് താന്‍ ആഗ്രഹിച്ചുവെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. (gokulam gopalan on empuraan movie)
നല്ല കലയെ സംരക്ഷിക്കുക എന്നത് മാത്രമാണ് എമ്പുരാനിലേക്ക് എത്തുമ്പോള്‍ തന്റെ മനസിലുള്ളതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും ഗോകുലം ഈ ചിത്രം വിതരണം ചെയ്യണമെന്നായിരുന്നു ആഗ്രഹം. മോഹന്‍ലാലാണ് ആദ്യം തന്നെ വിളിച്ചത്. ലൈക്കയോട് എന്നും സ്‌നേഹമാണ്. അവരും ഗോകുലം മൂവീസ് എമ്പുരാനിലേക്ക് വരണമെന്ന് ആഗ്രഹിച്ചു. ആ സമയത്ത് മുന്നോട്ടുവരിക എന്നത് ഗോകുലത്തിന്റെ ധാര്‍മിക ബാധ്യതയായി കൂടി താന്‍ കണ്ടുവെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
മോഹന്‍ലാല്‍ എന്ന നടന്റെ വലിയ ആരാധകനാണ് താനെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. 40 വര്‍ഷത്തിലേറെ നീണ്ട ബന്ധമാണ് മോഹന്‍ലാലുമായി ഉള്ളത്. വളരെ ഉയരത്തില്‍ നില്‍ക്കുന്ന താരമായിട്ടുകൂടി ഞങ്ങളുടെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലേക്ക് മോഹന്‍ലാല്‍ വന്നു. മോഹന്‍ലാലിനെ വച്ച് ഒരു ബ്രഹ്‌മാണ്ഡചിത്രമെടുക്കുക എന്നത് വലിയ ആഗ്രഹമാണെന്നും എമ്പുരാനെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
Story Highlights : gokulam gopalan on empuraan movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here