വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി SKN 40 കേരള യാത്ര; സ്‌കൂളുകളിലും കോളജുകളിലും വന്‍ സ്വീകരണം

വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി SKN 40 കേരള യാത്ര. വിവിധ സ്‌കൂളുകളിലും കോളജുകളിലും വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്. അരുത് അക്രമം, അരുത് ലഹരി എന്ന SKN 40 കേരള യാത്രയുടെ മുദ്രാവാക്യം ഏറ്റു വിളിക്കുകയാണ് വിദ്യാര്‍ത്ഥി സമൂഹം. പിന്നിടുന്ന വഴികളിലൊക്കെ സ്വീകരിക്കാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് അണിനിരക്കുന്നത്.
ലഹരി വിരുദ്ധ ആശയങ്ങളില്‍ അധിഷ്ഠിതമായ പരിപാടികളാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്നത്. പുന്നമടക്കായല്‍ യാത്രയില്‍ കായലിനപ്പുറം, കൈനകരി കെ എ കാര്‍മല്‍ സ്‌കൂളില്‍ കേരള യാത്രയെ കാത്തുനിന്നത് നൂറുകണക്കിന് കുട്ടികളാണ്. ചെസ്സ് ടൂര്‍ണമെന്റ്കളും സൈക്കിള്‍ റാലിയും കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ചിരുന്നു.
Read Also: ‘SKN 40’ ജനകീയ യാത്ര ആലപ്പുഴയിൽ രണ്ടാംദിനം; വരവേറ്റ് നൂറുകണക്കിന് ആളുകൾ
അതേസമയം, ആലപ്പുഴ ജില്ലയിലെ രണ്ടാം ദിന പര്യടനത്തില്‍ SKN 40 കേരള യാത്രക്ക് ജനങ്ങളുടെ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് യാത്രയെ വരവേറ്റത്. പുന്നമടക്കായലിന്റെ കാറ്റേറ്റായിരുന്നു കേരള യാത്രയുടെ തുടക്കം. നെഹ്റു ട്രോഫി വള്ളം കളിയുടെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ആലപ്പുഴ ഡിവൈഎസ്പി മധു ബാബു യാത്രയുടെ ഭാഗമായി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും ഉള്‍പ്പടെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ ഒപ്പം ചേര്‍ന്നു. ചെഗുവേര ജെട്ടി, എംഎല്‍എ ജെട്ടി, ഇളങ്കാവ് ദേവി ക്ഷേത്രം എന്നിവടങ്ങളിലും കായല്‍ യാത്രയിലൂടെ സന്ദര്‍ശനം നടത്തി.
തീരദേശ മേഖലയിലെ ലഹരി വ്യാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ബിനു പറഞ്ഞു. ഉച്ചയോടെ ആലപ്പുഴ മിനിര്‍വ കോളജില്‍ കേരള യാത്ര എത്തി. എക്‌സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ വിനോദ് കുമാര്‍ യാത്രയെ സ്വീകരിച്ചു. രാത്രി തുറവൂരില്‍ സമാപന സമ്മേളനത്തോടെ ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിക്കും. നാളെ വൈക്കത്തുനിന്ന് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിക്കും.
Story Highlights : SKN 40 campaign got warm welcome from students of Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here