Advertisement

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി

March 24, 2025
2 minutes Read
alahabad

ഔദ്യോഗിക വസതിയിൽ അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് തീരുമാനം. സ്ഥലം മാറ്റാനുള്ള ശിപാർശ കേന്ദ്രത്തിന് അയച്ചു. യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ സുപ്രീംകോടതി നിർദേശമനുസരിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ പിൻവലിച്ചിരുന്നു.

അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി എടുക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ സഞ്ജീവ് ഖന്നയോട് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. യശ്വന്ത് വർമ്മ തുടരുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും പൊതുജന വിശ്വാസം ഇല്ലാതാക്കിയെന്നും ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൂടാതെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ഉച്ചയ്ക്കുശേഷം പണിമുടക്ക് പ്രഖ്യാപിക്കുകയും ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.

Read Also: എംപിമാരുടെ ശമ്പളം 24000 രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

സംഭവത്തെക്കുറിച്ചു അന്വേഷിക്കാനായി സുപ്രീംകോടതി നിയോഗിച്ച 3 അംഗ സമിതി അന്വേഷണ നടപടികൾ ആരംഭിച്ചു. യശ്വന്ത് വർമ്മ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിനായി കേസുകളുടെ വിവരങ്ങൾ അന്വേഷണ സംഘ തേടി.

യശ്വന്ത് വർമ്മയുടെയും, കുടുംബഗങ്ങളുടെയും ജീവനക്കാരുടെയും 6 മാസത്തെ മൊബൈൽ വിവരങ്ങൾ വിശദമായി പരിശോധിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും, യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ചശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ അംഗങ്ങൾ ഇരു സഭകളിലും നോട്ടീസ് നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

Story Highlights : Supream court collegium recommends transfer of Justice Yashwant Varma to Allahabad High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top