കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട് അബ്ദുൾ നാസർ മഅ്ദനി

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.
ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.
നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.
Story Highlights : Abdul Nasser Madani leaves hospital after kidney transplant surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here