‘ചോദിക്കുന്നത് വലിയ തുക, എങ്ങനെ അത് കൊടുക്കാൻ കഴിയും; കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം’; മന്ത്രി വി ശിവൻകുട്ടി

ആശാ വർക്കേഴ്സ് ചോദിക്കുന്നത് വലിയ തുകയെന്നും വേതനം കൂട്ടാൻ നിലവിലെ സാഹചര്യതിൽ കഴിയില്ലെന്നും തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേന്ദ്രം കൂടി ഇടപ്പെട്ട് പരിഹാരം കാണണം. തൊഴിൽമന്ത്രിയായ തനിക്ക് ആശാ വർക്കേഴ്സ് ഒരു കത്ത് പോലും നൽകിയിട്ടില്ല. അപ്പോൾ തന്നെ ദുഷ്ടലാക്ക് മനസിലാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
നയപരമായ തീരുമാനവും സാമ്പത്തിക പ്രതിസന്ധിയും വേതതം കൂട്ടന്നതിന് കാരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എസ്‌യുസിഐയെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയ സമരമാണ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. 100 കുട നൽകി അഭിപ്രായം പറഞ്ഞു പോകാൻ കഴിയും എന്നാൽ അങ്ങനെയല്ല വേതനം കൂട്ടൽ എന്ന് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ മറ്റ് സ്ത്രീ സമരങ്ങളിൽ ന്യായമായ സമരങ്ങൾ ആണേൽ പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: മിനിമം വേതനം 26,000 രൂപയാക്കണം; തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് CITU സമരം
അതേസമയം കേരളത്തിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരത്തിനോട് സിഐടിയു അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് പടിക്കലിൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 44 ആം ദിവസത്തിലേക്ക് കടക്കുകയാണ്. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര കേന്ദ്രത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.
അതേസമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് ഭരണമുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഇത് സംബന്ധിച്ച് കെപിസിസി സർക്കുലർ നൽകും. കുറഞ്ഞത് ആയിരം രൂപയെങ്കിലും വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കമ്മിറ്റി കൂടിയാവും നയപരമായ തീരുമാനമെടുക്കുക. കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഇതിനായി പണം അനുവദിച്ചു.
Story Highlights : Minister V Sivankutty on ASHA workers remuneration hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here