തകര്‍ത്തടിച്ചിട്ടും ശ്രേയസിന് സെഞ്ച്വറി നഷ്ടം; പഞ്ചാബ് കിങ്‌സ് ഗുജറാത്തിന് നല്‍കിയത് 244 വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഗുജറാത്തിന് 244 റണ്‍സ് വിജയലക്ഷ്യം നല്‍കി പഞ്ചാബ് കിങ്സ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എടുത്തപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒന്‍പത് സിക്‌സും അഞ്ച് ഫോറും പായിച്ച് 42 ബോളില്‍ നിന്ന് പുറത്താകാതെ 97 റണ്‍സാണ് നേടിയത്.
ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. അരങ്ങേറ്റക്കാരന്‍ പ്രിയാംശ് തന്റെ ബാറ്റിങ് മിടുക്ക് നന്നായി പുറത്തെടുത്തപ്പോള്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ബൗണ്ടറിയും അടക്കം 47 റണ്‍സ് നേടി. എന്നാല്‍ പ്രിയാംശ് റാഷിദ് ഖാന്റെ പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് നല്‍കി മടങ്ങി. അര്‍ഷദ് ഖാന്റെ ഒരു ഓവറില്‍ 20 റണ്‍സ് അടക്കം നേടി പ്രിയാംശ് ഗ്യാലറിയെയും പഞ്ചാബ് ക്യാമ്പിനെയും ത്രസിപ്പിച്ചു. വെറും അഞ്ച് റണ്‍സ് നേടി ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങാണ് പഞ്ചാബ് നിരയില്‍ നിന്ന് ആദ്യം പുറത്തായത്. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയില്‍ നായകനായുള്ള അതേ പ്രകടനം മാണ് പഞ്ചാബിന് വേണ്ടിയും ശ്രേയസ് അയ്യര്‍ പുറത്തെടുത്തത്. പത്ത് ഓവറില്‍ 14-ാം ഓവറിലെത്തിയപ്പോഴായിരുന്നു അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ സിക്സര്‍ പറത്തി അയ്യര്‍ അര്‍ധ സെഞ്ച്വറി തികച്ചത്. 27 പന്തുകളില്‍ നിന്നായിരുന്നു അര്‍ധ സെഞ്ചുറി. എന്നാല്‍ പിന്നീട് അടിച്ച 47 റണ്‍സിന് വേണ്ടിവന്നത് വെറും 15 പന്തുകള്‍ മാത്രമായിരുന്നു.
പഞ്ചാബിന്റെ അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായ് 16 ലും ഗ്ലെന്‍ മാക്സ്വെല്‍ പൂജ്യത്തിലും മാര്‍കസ് സ്റ്റോയ്നിസ് ഇരുപതിലും പുറത്തായപ്പോള്‍ ഗുജറാത്തിനായി സായ് കിഷോര്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാഡ, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു. ശ്രേയസ് അയ്യര്‍ക്ക് കൂട്ടായി ഏറ്റവും ഒടുവില്‍ ക്രീസിലെത്തിയ ശശാങ്ക് സിങ് മിന്നിച്ചു കളിച്ചപ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ വലുതായി. രണ്ട് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 16 പന്തില്‍ നിന്ന് പുറത്താവാതെ 44 റണ്‍സാണ് ശശാങ്ക് സിങ് നേടിയത്.
Story Highlights: PBKS vs GT match in Indian Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here