SKN 40 കേരള യാത്ര; പര്യടനം ഇന്ന് അക്ഷര നഗരിയായ കോട്ടയത്ത്

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN 40 കേരളാ യാത്ര ഇന്ന് അക്ഷര നഗരിയായ കോട്ടയത്ത്. ഇന്നും നാളെയും ജില്ലയിലെ വിവിധ മേഖലകളില്‍ SKN 40 പര്യടനം നടത്തും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷമായതിനാല്‍ വൈക്കത്ത് നിന്നാണ് ലഹരിക്കെതിരായ ജില്ലയിലെ പോരാട്ടവും തുടങ്ങുന്നത്.
വൈക്കം സത്യഗ്രഹം നൂറാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന വേളയില്‍ ലഹരിക്കെതിരെ മറ്റൊരു ചരിത്ര പോരാട്ടത്തിന് മലയാളികളെ സജ്ജരാക്കുകയാണ് എസ് കെ എന്റെ കേരളയാത്ര. രണ്ട് ദിവസത്തെ പര്യടനമാണ് ജില്ലയില്‍ ഉള്ളത്. ഇന്ന് വൈക്കത്ത് നിന്നും ആരംഭിക്കുന്ന യാത്ര നാളെ പാലായില്‍ സമാപിക്കും.
വൈക്കം ബോട്ട് ജെട്ടിയില്‍ നിന്നും രാവിലെ 7 മണിക്ക് യാത്ര ആരംഭിക്കും. ചീപ്പുങ്കല്‍ , കടുത്തുരുത്തി, കാരിത്താസ്, കടുവാക്കുളം എന്നിവിടങ്ങളിലാണ്
ആദ്യ ദിന പരിപാടികള്‍.
ചരിത്രമുറങ്ങുന്ന തിരുനക്കരയിലാണ് രണ്ടാം ദിവസം യാത്ര ആരംഭിക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പൊലീസ് – എക്‌സൈസ് ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകരും പരിപാടിയില്‍ അണിനിരക്കും. നാളെ രാവിലെ 7 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ തുടങ്ങുന്ന പരിപാടി പുതുപ്പള്ളി, പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പാലയില്‍ സമാപിക്കും. തുടര്‍ന്ന് മറ്റന്നാള്‍ പര്യടനം ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.
ഇന്നലെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലുടനീളം ഊഷ്മള സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. മാവേലിക്കരയില്‍ നിന്ന് ആരംഭിച്ച പര്യടനം തുറവൂരില്‍ സമാപിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായത്.
Story Highlights : SKN 40 at Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here