Advertisement

‘SKN 40’ കേരള യാത്ര കോട്ടയം ജില്ലയിൽ; ആദ്യ ദിനത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി

March 25, 2025
1 minute Read

എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയായി. ആദ്യ ദിനത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. നാളെ രാവിലെ കോട്ടയം നഗരത്തിൽ നിന്ന് രണ്ടാം ദിനപര്യടനം ആരംഭിക്കും.

ലഹരി വിരുദ്ധ സന്ദേശം ജനമനസ്സുകളിൽ ഊട്ടിയുറപ്പിച്ചാണ് കോട്ടയം ജില്ലയിലെ ആദ്യദിനപര്യടനം പൂർത്തിയായത്. വൈക്കത്തു നിന്ന് ആരംഭിച്ച പര്യടനം ചങ്ങനാശ്ശേരിയിൽ അവസാനിച്ചു. വൈക്കം ബോട്ട് ജെട്ടി, ചീപ്പുങ്കൽ, കടുത്തുരുത്തി, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ, ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നൂറുകണക്കിന് ആളുകൾ ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി.

ലഹരിക്കെതിരായ പ്രതിജ്ഞ ഉറക്കെ പറഞ്ഞ് കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്‌കൂളിലും കേരള യാത്ര എത്തി. നാളെ രാവിലെ കോട്ടയം തിരുനക്കര മൈതാനിയിൽ നിന്ന് ഗുഡ്മോണിങ് ആർ ശ്രീകണ്ഠൻ നായർ ഷോയോടെ രണ്ടാം ദിന പര്യടനം ആരംഭിക്കും.

Story Highlights : SKN 40 campaign 1st day in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top