Advertisement

‘സിനിമ സെറ്റിൽ ലഹരി ഉപയോഗം തടയും, ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ എക്സൈസിനെ അറിയിക്കും’: ബി ഉണ്ണികൃഷ്ണൻ

March 26, 2025
1 minute Read
b unnikrishnan new

സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.സിനിമയിലെ പ്രധാനപെട്ട 7 പേർ സമിതിയിൽ ഉണ്ടാകും.

ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കും. ജാഗ്രത സമിതികൾ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം.ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ജാഗ്രത സമിതികൾ വരുന്നത്തോടെ പുറത്ത് നിന്നുള്ള പരിശോധനകളുടെ ആവശ്യം വരില്ല എന്നാണ് ഫെഫ്‌ക്കയുടെ വിലയിരുത്തൽ. സംവിധായകനും, പ്രൊഡക്ഷൻ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികൾ.

സിനിമ സെറ്റുകളിലെ മറ്റ് പരിശോധനകളെ കുറിച്ച് തീരുമാനിക്കേണ്ടത് എക്‌സൈസും പൊലീസുമാണ്. ലഹിരിക്കെതിരായ എല്ലാ പ്രവർത്തനങ്ങളിലും ഫെഫ്ക്ക സഹരിക്കുമെന്നും ബി ഉണ്ണി കൃഷ്ണൻ അറിയിച്ചു.

Story Highlights : FEFKA Against Drug Campaign on Cinema sets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top