ഉണ്ണി മുകുന്ദനുമായി സംസാരിച്ചു, പരാതി ഇന്നലെ ലഭിച്ചു, ഫെഫ്ക പരിശോധിക്കും: ബി ഉണ്ണികൃഷ്ണൻ ട്വൻ്റിഫോറിനോട്

ഉണ്ണിമുകുന്ദനുമായി സംസാരിച്ചു, വിശദാംശങ്ങൾ പരിശോധിച്ചു കൂടുതൽ പ്രതികരിക്കാമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ട്വൻ്റിഫോറിനോട്. പരാതി ഇന്നലെ ലഭിച്ചു. ഫെഫ്ക പരിശോധിച്ച് നടപടിയെടുക്കും. പരാതി പരിശോധിക്കാൻ സ്റ്റീയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.രണ്ടുദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. പരാതിക്കാരൻ ഫെഫ്കയിലെ അംഗമാണ്.
വിശദാംശങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു. മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍.
പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. സിനിമയെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : B Unnikrishnan on unnimukundan manager issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here