‘മലയാള സിനിമ അറിയപ്പെടാൻ പോകുന്നത് എമ്പുരാനിലൂടെയാകട്ടെ’; മോഹൻലാൽ

ലോക മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ ചിത്രം റിലീസിനെത്താൻ മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സിനിമാ ലോകത്ത് പുതു ചരിത്രം സൃഷ്ടിക്കുമെന്ന് ഗോകുലം ഗോപാലനും സ്വപ്ന സാക്ഷാത്കാരമാണെന്നും നടൻ പൃഥ്വിരാജും വ്യക്തമാക്കി. മലയാള സിനിമ അറിയപ്പെടാൻ പോകുന്നത് എമ്പുരാനിലൂടെയാകട്ടെയെന്ന് മോഹൻലാലും പറഞ്ഞു. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് നിർമാതാക്കളുടെയും താരങ്ങളുടെയും പ്രതികരണം.
റിലീസിന് കൃത്യം 10 മണിക്കൂർ മുൻപാണ് കൊച്ചിയിൽ ചിത്രത്തിൻറ മുൻ നിരയുടെ ഒത്തുകൂടൽ. എമ്പുരാന്റെ മുഴുവൻ ബജറ്റ് പറയാൻ തനിക്ക് സാധിക്കില്ലെന്നും
സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയും മോഹൻലാൽ നൽകി.
ലോക മലയാളികൾ കാത്തിരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് എമ്പുരാനെന്ന് ഇന്ദ്രജിത്തും അധ്വാനത്തിന്റെ ഫലമെന്ന് മഞ്ജു വാര്യരും പറഞ്ഞു. മലയാളികൾക്ക് മുന്നിൽ മറ്റൊരു അത്ഭുതം കൂടി സംഭവിക്കാൻ പോകുന്നു എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം.
അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസും ഗോകുലം മൂവീസും മാത്രമാണ് സിനിമയുടെ നിർമ്മാതാക്കൾ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് തീയറ്ററുകളിലാണ് എമ്പുരാൻ റിലീസിനെത്തുന്നത്.
Story Highlights : L2 Empuraan Movie Team Press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here