Advertisement

സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ സമസ്ത; ജാമിഅ നൂരിയ്യ കോളജിന്റെ നേതൃത്വത്തിലാണ് ആരംഭിക്കുക

March 26, 2025
Google News 1 minute Read

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജ് നേതൃത്വത്തിലാണ് സർവകലാശാല സ്ഥാപിക്കുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജാമിഅ നൂരിയ്യയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.

നേരത്തെ സമസ്ത എപി വിഭാഗവും സ്വകാര്യ സർവകലാശാല ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കാനാണ് സമസ്ത എ പി വിഭാഗത്തിന്റെ തീരുമാനം. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പ്രസ്ഥാനത്തിന് കീഴില്‍ നടന്നു വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ ഏകോപിപ്പിക്കുകയും സര്‍വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുകയും ചെയ്യും.

Story Highlights : Samastha is set to establish a private university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here