Advertisement

‘SKN 40’ ജനകീയ യാത്ര; കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയായി, നാളെ യാത്ര ഇടുക്കിയിൽ

March 26, 2025
2 minutes Read

ലഹരിക്കെതിരായ മുദ്രാവാക്യം ജനമനസുകളിൽ ഊട്ടിയുറപ്പിച്ച് SKN 40 കേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളാണ് യാത്രയുടെ ഭാഗമായത്. നാളെ ഇടുക്കി ജില്ലയിലാണ് പര്യടനം.

വൈക്കത്ത് നിന്ന് ആരംഭിച്ച് രണ്ട് ദിവസം കൊണ്ട് പാലായിൽ സമാപിച്ച വിജയ യാത്രയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ സന്നദ്ധ സംഘടനകൾ തുടങ്ങി സമഗ്ര മേഖലകളിലും നിറഞ്ഞ പങ്കാളിത്തം ലഭിച്ചു. നാളെ രാവിലെ തൊടുപുഴയിൽ നിന്ന് ഇടുക്കി ജില്ലയിലെ പര്യടനം ആരംഭിക്കും. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തുടങ്ങുന്ന യാത്ര വൈകിട്ട് മങ്ങാട്ട് കവലയിൽ അവസാനിക്കും.

ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന അൽ അസർ കോളജിൽ പതിനൊന്നരയോടെ വിദ്യാർത്ഥികളുമായി ആർ ശ്രീകണ്ഠൻ നായർ സംവദിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ കുടിയേറ്റത്തിന്റെ ചരിത്ര പ്രാധാന്യമുള്ള മൂലമറ്റത്തെ സെൻറ് ജോസഫ് കോളേജിലും എത്തും. വൈകിട്ട് 5.30 ഓടെ മങ്ങാട്ട് കവലയിൽ എത്തുന്ന യാത്ര പൊതുസമ്മേളനത്തോടെ സമാപിക്കും. തുടർന്ന് 28 ന് എറണാകുളം ജില്ലയിലേക്ക് കടക്കും.

Story Highlights : SKN 40 Kerala Yatra second day in Kottayam completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top