Advertisement

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ 15 കാരി തൂങ്ങിമരിച്ച നിലയിൽ

March 26, 2025
Google News 1 minute Read

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ജോസ് രാജ് – ബീന ദമ്പതികളുടെ മകളാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ല.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് കസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിവരമറിഞ്ഞ് പൂവാർ പൊലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Story Highlights : SSLC student found dead Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here