പി കെ ശ്രീമതിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു; പരസ്യമായി ഖേദം പ്രകടിപ്പിച്ച് BJP നേതാവ് B ഗോപാലകൃഷ്ണൻ

പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ ഖേദം പ്രകടിപ്പിച്ചത്.
പി കെ ശ്രീമതിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ശ്രീമതി ടീച്ചറുടെ മകൻ സുധീറിന് എതിരായി സംസാരിച്ചത് പി.ടി തോമസ് സംസാരിച്ചതിന് പിന്നാലെയാണ്. അതിന് കൃത്യമായ തെളിവില്ല എന്ന് പിന്നീട് മനസ്സിലായി. അതിനാലാണ് ഇവിടെവെച്ച് ഖേദം പ്രകടിപ്പിച്ചത്.
അഞ്ച് വർഷം മുൻപാണ് ചാനൽ ചർച്ചയിൽ ഈ വിഷയം സംസാരിച്ചത്. പിന്നീട് കണ്ണൂർ കോടതിയിൽ വെച്ച് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. ടീച്ചറുടെ മാനസിക വിഷമം മൂലം വീണ്ടും കേസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.രാഷ്ട്രീയമായി അകല്ച്ച ഉണ്ടാകും. ടീച്ചർക്ക് ഉണ്ടായ മാനസിക വിഷമത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതി പറഞ്ഞു. മകനെതിരെ വന്നത് വ്യാജ ആരോപണം. വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ല.വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകണം.നിയമ നടപടികൾ അവസാനിച്ചതായും പി.കെ.ശ്രീമതി വ്യക്തമാക്കി.
Story Highlights : b gopalakrishnan compramises with p k sreemathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here