Advertisement

മസ്റ്ററിംഗ് പ്രവർത്തനങ്ങളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കേന്ദ്രം അഭിനന്ദിച്ചു: മന്ത്രി ജി.ആർ അനിൽ

March 27, 2025
2 minutes Read

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന
ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ. പാർലമെന്റ് ഹൗസിൽ വച്ചായിരുന്നു കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ച.മസ്റ്ററിംഗ് പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ കേന്ദ്രം അഭിനന്ദനങ്ങൾ അറിയിച്ചുവെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

മസ്റ്ററിംഗിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.ഒ എം എസ് അനുസരിച്ച് കൂടുതൽ അരിയും ഗോതമ്പ് എടുക്കാനുള്ള ആവശ്യവും ഉന്നയിച്ചു.സംസ്ഥാനത്തെ റേഷൻ വിതരണം ഇന്ത്യക്ക് മാതൃകയെന്നും മന്ത്രി ജിആർ അനിൽ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചു.

മാർച്ച്‌ 31 നു മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിരിക്കെയാണ് സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ്‌ നിലവിൽ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ്‌ മസ്റ്ററിങ്ങിൽ പിന്നിൽ. അതുകൊണ്ടുതന്നെ പരമാവധി റേഷൻ കാർഡ്‌ ഉടമകളെ മസ്‌റ്ററിങ്‌ നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. മസ്റ്ററിങ്‌ തീയതി ദീർഘിപ്പിച്ചു ലഭിച്ചാൽ സർക്കാരിന്‌ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇതുസംബന്ധിച്ച സെക്രട്ടറി തലത്തിൽ ചർച്ചകൾ നടത്തി ആവശ്യമെങ്കിൽ തീയതി നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന്‌ മന്ത്രി അറിയിച്ചു.

2022-23 സാമ്പത്തികവർഷം ഹൈദരാബാദ്‌ എൻ.ഐ.സി. നൽകിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിക്ക് അനുകൂല നിലപാടാണ്. ഭക്ഷ്യധാന്യങ്ങൾക്ക്‌ പകരം റേഷൻ കാർഡുടമയ്‌ക്ക്‌ അതിനു തത്തുല്യമായ പണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതയി മന്ത്രി അറിയിച്ചു.

Story Highlights : Center appreciated the state’s progress in mustering activities: G.R. Anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top