‘ജന്മദിനാശംസകള്‍ മായക്കുട്ടി’ ; മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മകള്‍ വിസ്മയയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. മകളുടെ ജന്മദിനത്തിന്റെ അന്നുതന്നെയാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തീയറ്ററുകളിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
ജന്മദിനാശംസകള്‍ മായക്കുട്ടി, ഓരോ ദിവസവും നീ നിന്റെ സ്വപ്‌നസാക്ഷാത്കാരത്തിലേക്ക് അടുക്കട്ടെ. ജീവിതത്തില്‍ സന്തോഷം ഉണ്ടാകട്ടെ. നിന്നില്‍ അഭിമാനമുണ്ട് – മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം, ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തി. ആറ് മണിക്കാണ് ആദ്യ പ്രദര്‍ശനം ആരംഭിച്ചത് കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തി. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.
"Happy Birthday, Maya Kutty! May each day bring you closer to fulfilling your dreams and fill your life with joy and laughter. So proud of you. Love you always, Acha." pic.twitter.com/aSHKNe4wrx
— Mohanlal (@Mohanlal) March 26, 2025
Story Highlights : Mohan Lal wishes happy birthday for daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here