Advertisement

‘ലഹരിയെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വരണം’ ; SKN40 കേരള യാത്രയില്‍ പി ജെ ജോസഫ്

March 27, 2025
1 minute Read
skn 40 (5)

ക്യാമ്പസുകളാണ് ലഹരിയുടെ കേന്ദ്രമായി മാറുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. ഇതിനായി സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരെന്നും സമൂഹം ലഹരിക്കും അക്രമത്തിനുമെതിരെയുള്ള മുദ്രാവാക്യവുമായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. മനസിനെയും ശരീരത്തെയും നശിപ്പിക്കുന്ന ലഹരിയെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരളയാത്രയുടെ ഭാഗമായിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.

SKN40 കേരള യാത്രയ്ക്ക് ഇടുക്കി ജില്ലയില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്. തൊടുപുഴ മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ജില്ലയുടെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തും. തൊടുപുഴ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ യാത്രയെത്തി. ന്യൂമാന്‍ കോളേജില്‍ യാത്രയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വരവേറ്റു.

ആംബുലന്‍സ് തൊഴിലാളികളുടെ സംഘടന യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തി. തൊടുപുഴ അല്‍ അസര്‍ കോളജിലും ലഹരി വിരുദ്ധ യാത്രയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. മൂലമറ്റം സെന്റ് ജോസഫ് കോളേജിലും, മങ്ങാട്ടുകവലയിലും നടക്കുന്ന പരിപാടികളോടെ ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും.

Story Highlights : SKN 40 at Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top