SKN 40 ജനകീയയാത്ര ; പര്യടനം ഇന്ന് ഇടുക്കി ജില്ലയില്‍

ലഹരിക്കെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരളയാത്ര ഇന്ന് ഇടുക്കി ജില്ലയില്‍. ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിലാണ് യാത്രയുടെ തുടക്കം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തുടങ്ങുന്ന യാത്ര വൈകിട്ട് മങ്ങാട്ട് കവലയില്‍ അവസാനിക്കും.
രാവിലെ 8.45ന് ന്യാമാന്‍ കോളജില്‍ എത്തും. പിന്നീട് ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അല്‍ അസര്‍ കോളജില്‍ പതിനൊന്നരയോടെ വിദ്യാര്‍ത്ഥികളുമായി ആര്‍ ശ്രീകണ്ഠന്‍ നായര്‍ സംവദിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ കുടിയേറ്റത്തിന്റെ ചരിത്ര പ്രാധാന്യമുള്ള മൂലമറ്റത്തെ സെന്റ് ജോസഫ് കോളജിലും എത്തും. വൈകിട്ട് 5.30 ഓടെ മങ്ങാട്ട് കവലയില്‍ എത്തുന്ന യാത്ര പൊതുസമ്മേളനത്തോടെ സമാപിക്കും. 28 ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും.
ലഹരിക്കെതിരായ മുദ്രാവാക്യം ജനമനസുകളില്‍ ഊട്ടിയുറപ്പിച്ച് SKN 40 കേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളാണ് യാത്രയുടെ ഭാഗമായത്. വൈക്കത്ത് നിന്ന് ആരംഭിച്ച് രണ്ട് ദിവസം കൊണ്ട് പാലായില്‍ സമാപിച്ച വിജയ യാത്രയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങി സമഗ്ര മേഖലകളിലും നിറഞ്ഞ പങ്കാളിത്തം ലഭിച്ചു.
Story Highlights : SKN 40 at Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here