Advertisement

‘SKN 40’ ജനകീയ യാത്ര; ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയായി, നാളെ യാത്ര എറണാകുളത്ത്

March 27, 2025
Google News 1 minute Read

SKN-40 കേരളാ യാത്ര ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിൽ നിന്നാണ് ജില്ലയിലെ പര്യടനം തുടങ്ങിയത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ യാത്രയുടെ ഭാഗമായി. എറണാകുളം ജില്ലയിലെ പര്യടനത്തിന് നാളെ തുടക്കമാകും.

തൊടുപുഴ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യാത്രയെത്തി. ന്യൂമാൻ കോളേജിൽ യാത്രയ്ക്കൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു. ആംബുലൻസ് തൊഴിലാളികളുടെ സംഘടന യാത്രയ്ക്ക് ഐക്യദാർഢ്യവുമായി എത്തി. തൊടുപുഴ അൽ അസർ കോളേജിലും മൂലമറ്റം സെന്റ്. ജോസഫ്സ് കോളേജിലും വിദ്യാർത്ഥികൾ യാത്രയ്ക്കൊപ്പം അണിനിരന്നു.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി യാത്ര പൂർത്തിയായി. നാളെ മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നിന്ന് മൂന്നുദിവസം നീണ്ടുനിൽക്കുന്ന എറണാകുളം ജില്ലാ പര്യടനത്തിന് തുടക്കമാകും.

Story Highlights : SKN 40 Kerala Yatra idukki completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here