കത്വയിലെ ഭീകരാക്രമണം: ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീര്‍ കത്വയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കത്വയിലെ ജുത്താന മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.
ഭീകരസാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിനിടെയാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. മേഖലയില്‍ സൈനിക നടപടി പുരോഗമിക്കുന്നു. കൂടുതല്‍ സേനയെ ഇവിടേക്ക് വിന്യസിച്ചു.
സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, ജമ്മു – കശ്മീര്‍ പൊലീസ്, സൈന്യം. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസമായി തെരച്ചില്‍ തുടരുകയാണ്. സൈനികവേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളംചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തെരച്ചിലിന് എത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
Story Highlights : 3 policemen killed, 3 terrorists gunned down in encounter in J&K’s Kathua
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here