Advertisement

വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ; ബെയ്റൂട്ടിന് നേരെ വീണ്ടും വ്യോമാക്രമണം നടത്തി

March 28, 2025
2 minutes Read

നവംബറിൽ അംഗീകരിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനന് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നേരത്തെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങൾക്ക് പകരം വീട്ടാനാണ് വ്യോമാക്രമണമെന്നാണ് ഇസ്രയേലിൻ്റെ വിശദീകരണം. ഇറാനിയൻ പിന്തുണയുള്ള ഷിയാ മുസ്ലീം തീവ്രവാദ ഗ്രൂപ്പിന്റെ ഡ്രോൺ സംഭരണ ​​കേന്ദ്രമെന്ന് ആരോപിച്ചാണ് ഇസ്രയേൽ തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലയിൽ ആക്രമണം നടത്തിയത്.

ലെബനൻ തലസ്ഥാനത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ദാഹിയെ എന്നറിയപ്പെടുന്ന ഹിസ്ബുള്ള ശക്തികേന്ദ്രമായ സ്ഥലത്തെ ഒരു കെട്ടിടമാണ് ആക്രമിച്ചത്. വ്യോമാക്രമണത്തിൻ്റെ ശബ്ദം ലെബനൻ തലസ്ഥാനമാകെ കേട്ടുവെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ.

Read Also: നേപ്പാളിൽ കലാപം; രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, കാഠ്മണ്ഡുവിൽ കർഫ്യൂ

ഈ ആക്രമണത്തിന് മുൻപ് പ്രദേശത്ത് നിന്ന് ഒഴി‌ഞ്ഞുപോകാൻ നിർദ്ദേശം നൽകിക്കൊണ്ട് മൂന്ന് തവണ ഡ്രോൺ വഴി ഇതേ കെട്ടിടത്തിന് നേരെ ഇസ്രയേൽ വെടിയുതിർത്തിരുന്നു. പരിഭ്രാന്തിയിലായ ജനം പലവഴിക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കഴിഞ്ഞ വർഷവും ഇതേ ഭാഗത്ത് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്‌റല്ല അടക്കം നിരവധി ഉന്നത നേതാക്കൾ ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

Story Highlights : Israel conducts first strike on Beirut’s southern suburbs since truce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top