SKN 40 കേരള യാത്ര; എറണാകുളം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ചു

SKN ഫോർട്ടി കേരള യാത്രയുടെ എറണാകുളം ജില്ലാ പര്യടനം പുരോഗമിക്കുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യാത്രയുടെ ആദ്യദിന പര്യടനം മരടിൽ സമാപിച്ചു. നാളെ മറൈൻഡ്രൈവിൽ നിന്ന് പര്യടനം പുനരാരംഭിക്കും. ലഹരി വിരുദ്ധ യാത്രയ്ക്ക് ഉപാധികൾ ഇല്ലാത്ത പിന്തുണയുമായി വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ കർഷകരും നാട്ടുകാരും.
നാടിനെ കാർന്നു തിന്നുന്ന ലഹരിയെ പടിക്ക് പുറത്തു നിർത്താനുള്ള ഇടപെടലുകൾക്ക് ഐക്യദാർഡ്യവുമായി ജനപ്രതിനിധികളും എസ് കെ എൻ ഫോർട്ടി കേരള യാത്രയുടെ ഭാഗമായി. മൂവാറ്റുപുഴ നഗരത്തിൽ ജനപ്രതിനിധികളും എക്സൈസ് പോലീസ് ഉദ്യോഗസ്ഥരും യാത്രയ്ക്കൊപ്പം ചേർന്നു. പിറവം ചിന്മയ വിദ്യാപീത് ഗ്ലോബൽ ക്യാമ്പസിൽ കേരളയാത്രയ്ക്ക് അകമഴിഞ്ഞ പിന്തുണ.
രാത്രി മരടിൽ നടന്ന പൊതുയോഗത്തിലും നിരവധി ആളുകളെത്തി. നാളെ മറൈൻഡ്രൈവിൽ നിന്ന് ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ മോണിംഗ് ഷോയുടെ രണ്ടാം ദിനപര്യടനം ആരംഭിക്കും.
Story Highlights : SKN 40 Kerala Yatra; First day in Ernakulam district concludes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here